Friday, October 1, 2010

തൂമ്പ

                              ഞാന്‍ ആദ്യം എന്നെ പരിചയപെടുത്താം. എന്റെ പേര് സുബ്രു. ജനിച്ചത്‌ സസ്യശ്യാമളകോമളമായ കൊച്ചു കേരളത്തിലെ തൃശ്ശൂര്‍ എന്നാ ചെറിയ ജില്ലയില്‍. പടിച്ചതും വളര്‍ന്നതും പച്ചപ്പേ കാണാത്ത ബോംബെയിലും. അവിശ്യത്തില്‍ കൂടുതല്‍ ബുദ്ധിയും വിദ്യാഭ്യാസവും കൂടെ കമ്പ്യൂട്ടര്‍ പരിജ്ഞാനം കൂടി  നേടി. night blindness പിടിപെട്ടത് മൂലം പലയിടങ്ങളിലും ശോഭിക്കാന്‍  കഴിയാതെ പോയ ഒരു ഹത ഭാഗ്യന്‍. പട്ടണത്തില്‍ കഴിയുന്ന ഏതൊരുവനെയും പോലെ വരവില്‍ ഓതുങ്ങാത്ത ചിലവുകള്‍   എങ്കിലും ഒരു ചെറിയ Bank balance നേടാന്‍ കഴിഞ്ഞു. സുഹൃത്തുകളും ബന്ധുകളും മാഷെ ........ മാഷെ .............. എന്ന് വിളിക്കും. ഈ മാഷെ വിളിയുടെ അര്‍ഥം മനസിലാകാത്ത ഒരുപാടു നിമിഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിരുന്നു.
                                  വര്‍ഷങ്ങള്‍ കുറച്ചു പുറകോട്ടു പോകണം . ഇന്നത്തെ മുംബൈ മുംബൈ എന്ന മഹാ.. നഗരം " വെറും ബോംബെ " മാത്രമായിരുന്ന കാലം. നഗരത്തിന്റെ വേഗതക്കനുസരിച് നീങ്ങാന്‍ പാട് പെടുന്ന മനുഷ്യര്‍ക്കിടയില്‍ ഞാനും വികാരവും വിചാരവും നശിച്ച് ഒരു യന്ത്രത്തെ പോലെ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. മലയാളം എഴുതാനും വായിക്കാനും അറിയില്ലങ്കിലും. മലയാളികളോടുള്ള പ്രത്യേക ഇഷ്ടം മലയാളം  "കൊരച്ച് കൊരച്ച്" പറയാന്‍ എന്നെ  പഠിപ്പിച്ചു. നാടിനോടുള മമത കൂടിയപ്പോള്‍ നാട്ടില്‍ കുറച്ചു സ്ഥലം വാങ്ങി വീട് വച്ചു. വയസാം കാലത്ത് സന്തോഷവും സമാതാനവും നേടാന്‍ കേരളം തന്നെ ശരണം എന്ന് പറഞ്ഞ്‌ രക്ഷിതാക്കള്‍ കേരളത്തിലേക്ക് യാത്രതിരിച്ചു  .   " കൂടെ ഞാനും " . 
                                 നാട്ടില്‍  ഇറങ്ങിയ ഞാന്‍ മനോഹരമായ പച്ചപ്പ്‌ കണ്ടപ്പോള്‍ ബോംബെയിലെ സുപരിചിതങ്ങളായ വഴികള്‍ പോലും മറന്നു പോയി. ആ നിമിഷം  മനസ്സില്‍ ഉറപ്പിച്ചു എന്തെങ്കിലും bussiness തുടങ്ങണം. നാട്ടില്‍ എത്തിയ എന്നെ ബന്തുക്കളും  സുഹ്ര്തുക്കളും സ്നേഹം കൊണ്ടും ലാളന കൊണ്ടും പൊതിഞ്ഞു. എന്റെ ഉദേശം  ഞാന്‍ അവരെ അറിയിച്ചു. "  എനിക്ക്  ഒരു bussiness തുടങ്ങണം." ഇതു  കേട്ട ഒരുവന്‍  "ഒന്തൂട്ടാട  ഘടി.......... നിനക്ക് തോടങ്ങടത്. എത്ര.. bussiness വേണം നനക്ക് പറയടാ ശവി...........". എന്തിനേറെ തട്ടുകട തൊട്ട് വിമാന നിര്‍മാണം വരെ അവന്‍ പറഞ്ഞു. 
                              ചായ   കടയില്‍ വരെ bussiness ചര്‍ച്ചകള്‍ കയറിവന്നു. അങ്ങനെ ഇരിക്കെ ഒരു പുലര്‍കാലത്തെ സുന്ദരമായ ചായ കുടിച്ചു വരവേല്‍കുന്നതിനിടെ നാട്ടുകാര്‍ക്ക്‌ വേണ്ടപെട്ടവനും എന്നിക്കെ പ്രിയപെട്ടവനുമായ ഭാസ്കരേട്ടന്റെ വരവ്വ്. ഭാസ്കരേട്ടനുമായുള്ള സംസാരത്തിനിടയിലും bussiness നടത്തുന്ന കാര്യം കയറി വന്നു. ഭാസ്കരേട്ടന്‍ എന്നെ ഉപദേശിച്ചു.
        "എടാ സുബ്രു bussiness നടത്തി ആയസിന്റെ നീളം കുറക്കണോ. മനസ്സിന് സമാധാനം കിട്ടാതെ എത്ര പണം സമ്പാദിച്ചിട്ടും എന്താ കാര്യം. നീ ഒരു കാര്യം ചെയ്യ് കൃഷി തുടങ്ങ്. നമ്മള്‍ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന ആ കാശോണ്ട് ഒരു ഉരുള ചോറ്  തിന്നാന്‍ കഴിഞ്ഞാ തന്നെ വല്യ കാര്യാ. നീ ഒന്ന് ആലോചിച്ചു നോക്ക്യേ നമ്മളൊരു ചെടി നട്ട്  അത് കിളിര്‍ത്ത് കായ്കളുണ്ടായി പൂ വിരിയുമ്പോ മനസിനുണ്ടാകുന്ന ഒരാനന്ദം. അപ്പൊ പിന്നെ പാടം നിറയെ പച്ചകറി പന്തലിച്ചു കിടക്കുമ്പോഴത്തെ കാര്യം പറയണോ. മാത്രല്ല പച്ചകറി കൃഷി ഒരു മോശം പരിപാട്യാ.
     ഒരു കിലോ തക്കാളിക്ക്  എന്താ വില ? 
     ഒരു കിലോ പയറിനോ ?
വളരെ ശരിയാ  ചേട്ടാ. ചേട്ടന്‍ പറഞ്ഞതാ ശരി. ചേട്ടന്‍ പറഞ്ഞത് മാത്രാ ശരി എന്റെ കണ്ണ് നിറച്ചും പച്ചകറി എന്നിക്ക്  കാണണം. പക്ഷെ... എനിക്ക് വല്യ പരിചയം ഒന്നു ഇല്ല. അതൂല്ലാ കൃഷി ചെയ്യാന്‍ ഒരു പാടം കിട്ടാന്ന് പറഞ്ഞാ.
     ഹാ.... ഹാ..... ഞാനുള്ളപ്പോ നീ എന്തിനാ പേടിക്കണേ. ഒരു കാര്യം ചെയ്യ്‌ നീ എന്റെ പാടത്ത്‌ കൃഷി ഇറക്കിക്കോ ഞാനിപ്പോ അതില് കൃഷി ഇറക്കാറിലല്യ. പിന്നെ നീ ആയോണ്ട് എന്തെങ്ങിലോക്കെ എന്നിക്ക് തന്നാ  മതി. അങ്ങനെ ആ പാടം ഞാന്‍ പാട്ടത്തിന് സ്വന്തമാക്കി. ഒരു തൂമ്പയും കൊണ്ട് പാടത്തേക്ക്‌ നടന്നു. കണ്ണു നിറയെ നീണ്ടു കിടക്കുന്ന പാടത്തെ ബന്ടിന്മേല്‍ കൂടി നടന്ന് അതിന്റെ ഓരത്തുള്ള എന്റെ കണ്ടത്തില്‍ എത്തി. പറ പോലെ ഉറച്ച ആ കണ്ഡം എന്റെ തൂമ്പക്ക് മുന്നില്‍ കീഴടങ്ങി. എന്റെ വിയര്‍പ്പില്‍ നനഞ്ഞു പാടം കൃഷിയോഗ്യമായി    സമയത്തും മിക്ക് സമയവും പാടത്ത്‌  ചിലവഴിച്ചു മണ്ണിനെയും തൂബ്ബയെയും സ്നേഹിച്ചു. പാടം കിളച്ചു മറിച്ച് പച്ചകറികള്‍ നട്ടു ഞാനൊഴിക്കിയ ഓരോ വിയര്‍പ്പുതുള്ളിയും കിളിര്‍ത്ത് വന്നു. പച്ചകറികള്‍ പടര്‍ന്ന്‌  പന്തലിച്ചു. എന്തിനേറെ പച്ചകറികളെ തലോടിവരുന്ന തെന്നലിന്റെ സ്പര്‍നം പോലും എനിക്ക് അതിരില്ലാത്ത ആനന്തം നല്‍കി. 
                               ഭാസ്കരേട്ടന്‍ എന്റെ ദൈവം, ഒരു ലക്ഷ്യബോധവും ഇല്ല്യാതെ സഞ്ചരിച്ച എന്റെ മനസിനെ നേര്‍വഴിക്കെതിച്ച മഹാന്‍. ഞാന്‍ ഭാസ്കരേട്ടനെ മനസ്സില്‍ സ്തുതിച്ച് തൂമ്പ കൊണ്ട് പാടം കിളച്ചു  മറിച്ചു. ഇതിനിടെ ബോംബെയില്‍ നിന്നും ഒരു ഫോണ്‍ കോള്‍ 
" എടാ നിന്റെ ഫ്ലാറ്റ് വാങ്ങാന്‍ ആള് രിയായിട്ടുണ്ട് നീ ഒന്ന് വേഗം വാ. പിന്നെ വികിക്കേണ്ട ഇന്നന്നെ വണ്ടി കേറിക്കോ "
പിന്നെ ഒന്നും ചിന്തിച്ചില്ല ഞാന്‍ ബോംബെയിലേക്ക് യാത്ര തിരിച്ചു .
                              ഫ്ലാറ്റ് വിറ്റ പണം കയ്യില്‍ വന്ന പോള്‍ ഏതൊരു രാരി പൌരനേയും പോലെ ഞാനും പെരുമാറി. ബോംബെയില്ലുള്ള സുഹ്രെതുക്കളുടെ വീട്ടിലേക്ക് യാത്ര നടത്തി. സുപരിചിതമായ വഴികളിലും, സ്ഥലങ്ങളിലും സമയം ചിലവഴിച്ചു. നാളുകള്‍ കടന്നു പോയി. പൈസ പകുതിയും തീര്‍ന്നപോള്‍ നാടിനെ പറ്റിയും കൃഷിയെ പറ്റിയും ഉള്ള ഓര്‍മ്മകള്‍ മനസിലേക്ക് ഓടി വന്നു. എന്റ്റെ പച്ചകറികള്‍ വളര്‍ന്നു പന്തലിചിട്ടുണ്ടാകും എന്നാ ചിന്ത കൂടി മനസിലേക്കു വന്നപ്പോള്‍ ആ രാത്രി തന്നെ ഞാന്‍ ട്രെയിന്‍ കയറി. നാട്ടില്‍ വന്നിറങ്ങിയ എന്നിക്ക് വീട്ടില്‍ പോകാന്‍ പോലും മനസ്സ് തോന്നിയില്ല എന്റെ പാടം മാത്രമായിരുന്നു മനസ്സ് നിറയെ. ബേഗുകളും കൊണ്ട് ഞാന്‍ പാടത്തേക്ക് യാത്രതിരിച്ചു. പാടം നിറയെ വെള്ളം കയറി കിടക്കുന്ന  കാഴ്ചയാണ് ഞാന്‍ അവിടെ കണ്ടത്. എന്റെ കണ്ണില്‍ നിറഞ്ഞ വെള്ളം ഞാന്‍ തുടച്ചു നോക്കി ഇല്ല മാറ്റമില്ല. കുറച്ചു നേരം നോക്കെത്താ ദൂത്തോമുള്ള വെള്ളത്തിലേക്ക് കണ്ണും നട്ട് ഞാന്‍ നിന്നു. എന്റെ പെട്ടി താഴത്തിട്ട് ബന്ടിന്മേല്‍ കൂടി എന്റെ പാടം ലക്‌ഷ്യമാക്കി ഓടി 
ഓടി ....ഓടി .... എന്റെ പാടത്തിന്റെ അരികില്‍ ഞാന്‍ എത്തി. എന്റെ പച്ചകറികള്‍ വെള്ളത്തിന്റെ അടിയിലായി കിടക്കുനത് ഞാന്‍ കണ്ടു. പച്ചകറികള്‍ക്കിടയില്‍ എന്റെ തൂമ്പയുടെ പിടി മാത്രം വെള്ളത്തില്‍ പൊന്തി നിന്നു. ഒരു തുള്ളി കണ്ണീര്‍ കൂടെ ആ വെള്ളത്തില്‍ ചേര്‍ത്ത് നിണ്ണാല്‍ തൂമ്പയെ നോക്കി നിശ്ച്ചനായ്  നിന്നു.